2009, ജനുവരി 14, ബുധനാഴ്‌ച

ഒരു മോഡേണ്‍ കവിത

ഗാസ്സയും മകനും

അവള്‍ എന്നോടു പറഞ്ഞു ,
ഇന്നു ഒരു സംഭവമുണ്ടായി.
നിങ്ങള്‍ അയക്കുന്ന പുസ്തകമുണ്ടലോ!
അതു മകന്‍ ജനലിലൂടെ പുറത്തെറിഞ്ഞു.
എന്തിനാ എറിഞതു എന്നുഞാന്‍ ചോദിച്ചു?
അപ്പോള്‍ അവന്‍ പറയുകയാ,
ആ പുസ്തകത്തിലെ ചട്ടയില്‍ മുഴുവന്‍
കുട്ടികള്‍ മരിച്ചുകിടകുന്നു.
ഇനി പോസ്റ്റ്മാനോട് ഇതു കാണിച്ചു
തരരുത് എന്നു പറയണം.
ഞാന്‍ മകനോട് പറ്ഞ്ഞു,
ഇതു ഗസ്സായിലെ കുട്ടികളാണ്‍,
അവരെ ഇസ്രയില്‍ കൊന്നതാണ്‍,
അവര്‍ സ്വര്‍ഗത്തിലാണെന്നും
അവന്‍ ചോദിച്ചു .എന്തിനാ കൊന്നതു
അവര്‍ക്കും വലുതാകേണ്ടേ?
മോനെ അതിനു ഇസ്രയില്‍ സമ്മതിക്കണ്ടേ
അപ്പോ ഉപ്പക്കു ഒന്നു പറഞ്ഞുകൂടെ?
അവര്‍ വലിയവരാ ഉപ്പപറയുന്ന്തു കേള്‍ക്കില്ലാ
അപ്പോള്‍ അവന്‍ പറഞ്ഞ മറുപടി
അറബ് നേതാക്കള്‍ക്കു മുന്നില്‍ വക്കുന്നു
എന്നല്‍ മാമനെയും കാക്കുനെയും
മൂത്താപ്പാനെയും കൂട്ടിപോയാല്‍
അവന്‍ കേള്‍ക്കും



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ