2009, ജനുവരി 18, ഞായറാഴ്‌ച

മരുന്ന് വസ്ത്രം

കണ്ണൂര് കഴിഞ്ഞാല് ഏറ്റവുംകൂടൂതല് കൈത്തറി ഉള്ള സ്ഥലമാണ് ബാലരാമപുരം. ബാലരാമപുരം കൈത്തറി ലോകപ്രശസ്തവുമാണ്. പണ്ട് തിരുവിതാംകൂര് മഹാരാജാവ് കൊട്ടാരത്തിലേക്കാവശ്യമായ വസ്ത്രങ്ങള് നെയ്യുന്നതിനായി തമിഴ് നാട്ടില് നിന്നും ഒരു സംഘം ചാലിയന്മാരെ വിളിച്ചു വരുത്തി കരമൊഴിവായി സ്ഥലം പതിച്ചു നല്കി അവിടെ സ്ഥിരതാമസമാക്കിച്ചു എന്നു കേട്ടിട്ടുണ്ട്.അവരുടെ പിന്തലമുറക്കാരാണ് ഇവിടെ താമസിക്കുന്നത് എന്നും അറിയാം (കേട്ടറിഞ്ഞുള്ളതാണ്. ആധികാരികമായി ഒന്നും അറിയില്ല). നല്ല അടിപൊളീ മുണ്ടുകളും മറ്റും നല്ല വിലക്കുറവില് കിട്ടുന്ന സ്ഥലമാണ് ബാലരാമപുരം. നെയ്ത്തുശാലയില് നിന്നും നേരിട്ടു നമുക്കു മുണ്ടുകളും മറ്റും കിട്ടും. പക്ഷെ ഇതെ മുണ്ട് കസവുകടയിലും മറ്റും പോയാല് ഇരട്ടി തുക കൊടുത്താലെ വാങ്ങുവാന് കഴിയു..കാന്താരിക്കുട്ടി പറഞ്ഞ സംഭവം ഞാന് കേട്ടിരുന്നു. നീല അമരയും,മഞ്ഞളും പണ്ടു കാലം മുതലെ നിറം നല്കുന്നതിനുപയോഗിച്ചിരുന്ന വസ്തുക്കളാണ്. പക്ഷെ ഇതിത്തിരി കടന്നുപോയില്ലെ എന്നൊരു സംശയം. ഔഷധക്കൂട്ടുകളില് മുക്കി നിര്മ്മിച്ച ഒരു വസ്ത്രം ധരിച്ചാല് മാത്രം ഈ പറഞ്ഞ അസുഖങ്ങളൊക്കെ മാറും എന്നു പറയുന്നതു കുറച്ച് അതിശയോക്തിയല്ലെ!!? ഇടക്കാലത്തു ജപ്പാന് കിടക്ക എന്നു പറഞ്ഞിട്ടൊരു സാധനം കൊണ്ട് വന്നു ആള്ക്കാരെ പറ്റിച്ചതു അറിയില്ലെ? കാന്തികബെഡ് ആണത്രെ.ഇതില് സ്ഥിരമായി കീടന്നാല് പിന്നെ ഒരസുഖവും വരില്ലത്രെ!. എന്തൊരു സുന്ദരമായ നടക്കാത്ത സ്വപ്നം, എന്നാല് പിന്നെ എല്ലാവര്ക്കും ഇതിലു കിടന്നാല് പോരായിരുന്നൊ? വേറെ അസുഖങ്ങളൊന്നും വരില്ലല്ലൊ!!!!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ