ചരിത്രം
മനുഷ്യന്‍ വേട്ടയാടി പിടിച്ചിരുന്ന ജീവികളുടെ തോലായിരിക്കണം വസ്ത്രമായി ആദ്യം ഉപയോഗിച്ചിരുന്നത് എന്നാണ് നരവംശശാസ്ത്രജ്ഞരുടെ അഭിപ്രായം. എന്നാല്‍ തോല്‍ അതേപടി ഉപയോഗിക്കുന്നതുമൂലം ശരീരത്തിനുണ്ടാകുന്ന ബുദ്ധിമുട്ടും, തോല്‍ കുറച്ചുകാലം മാത്രമേ ഉപയോഗിക്കാന്‍ പറ്റുകയുള്ളു എന്നതുകൊണ്ടും. തോല്‍ സംസ്കരിക്കുക എന്ന വഴിയും കൂടുതല്‍ മെച്ചപ്പെട്ട വസ്ത്രങ്ങള്‍ കണ്ടെത്തുക എന്നവഴിയും കണ്ടെത്താന്‍ മനുഷ്യനെ പ്രേരിപ്പിച്ചു. മൃഗങ്ങളുടെ തോല്‍ ഉപയോഗിച്ച് അധികം താമസിയാതെ തന്നെ മരത്തിന്റെ തോല്‍ വസ്ത്രമായി ഉപയോഗിക്കാനും മനുഷ്യന്‍ ശീലിച്ചിരുന്നത്രേ. 30,000 വര്‍ഷം മുമ്പുതന്നെ മനുഷ്യന്‍ തയ്യല്‍ സൂചി ഉപയോച്ചിരുന്നു എന്നതിന് തെളിവുകളുണ്ട്.
വസ്ത്രധാരണത്തിലെ സൂചനകള്‍
ചിലപ്പോഴൊക്കെ പ്രത്യേക വസ്ത്രധാരണം സമൂഹത്തിനായി അറിയിപ്പുകള്‍ നല്‍കാനായി ഉപയോഗിക്കാറുണ്ട്. പോലീസ്, പട്ടാളം, ഭിഷഗ്വരന്മാര്‍ മുതലായവരെ മിക്കവാറും എല്ലാ സമൂഹങ്ങളിലും താന്താങ്ങളുടെ വേഷം കൊണ്ടു തന്നെ തിരിച്ചറിയാന്‍ സാധിക്കും. അതായത് വസ്ത്രധാരണത്തില്‍ ആഗോള മാനദണ്ഡങ്ങള്‍ ഉണ്ടാകാറുണ്ട്
മതപരമായ സൂചകങ്ങള്‍
ചില മതങ്ങളില്‍ പെട്ടവര്‍ തങ്ങളുടെ വിശ്വാസങ്ങള്‍ക്കനുസരിച്ച് വസ്ത്രം ധരിക്കാറുണ്ട്. സിഖ് മതത്തിലുള്ളവര്‍ തലയില്‍ ടര്‍ബന്‍ ഉപയോഗിക്കുന്നതായി കാണാം. അതുപോലെ പള്ളീലച്ചന്മാരും, സന്യാസിമാരും തങ്ങളുടെ ജീവിതരീതി വെളിപ്പെടുത്തുന്നതരത്തില്‍ വസ്ത്രം ധരിച്ചിരിക്കുന്നതു കാണാം.
പദവി സൂചകങ്ങള്‍
പോലീസ്, പട്ടാളം തുടങ്ങിയ ഗണങ്ങളില്‍ പദവികള്‍ വസ്ത്രധാരണത്തിലൂടെ ആശയവിനിമയം ചെയ്യുന്നുണ്ട്.
സമൂഹത്തില്‍ തന്നെ ഉയര്‍ന്നപദവികള്‍ കൈകാര്യം ചെയ്യുന്നവരും തങ്ങളുടെ വേഷങ്ങളിലൂടെ സ്ഥാനം വെളിപ്പെടുത്താറുണ്ട്. രാജാക്കന്മാര്‍ തുടങ്ങിയവരുദാഹരണങ്ങള്‍.
വസ്ത്രധാരണത്തിന്റെ മറ്റുപയോഗങ്ങള്‍
ശരീരത്തെ മറ്റുള്ളവരില്‍ നിന്ന് മറച്ചു പിടിക്കുക എന്ന പ്രാഥമിക ഉദ്ദേശത്തില്‍ നിന്നും വ്യത്യസ്തമായി. സൂര്യന്റെ പ്രകാശം, തണുപ്പ്, അപകടങ്ങള്‍, രാസവസ്തുക്കള്‍, ആയുധങ്ങള്‍, രോഗാണുക്കള്‍, പ്രാണികള്‍ മുതലായ മറ്റു ജീവികള്‍ എന്നിവയില്‍ നിന്നൊക്കെ ശരീരത്തെ സംരക്ഷിക്കുക എന്ന ധര്‍മ്മവും വസ്ത്രധാരണത്തിലൂടെ സാധിക്കാറുണ്ട്.
കേരളീയരുടെ വസ്ത്രധാരണം
മലയാളിക്ക് തന്റെ ദേശത്തിനും കാലാവസ്ഥക്കും ഇണങ്ങിയ തനതായ വേഷവിധാനങ്ങളാണുള്ളത്. പുരുഷന്മാര്‍ മുണ്ടും ഷര്‍ട്ടും ധരിക്കുന്നു. കള്ളിമുണ്ട് (കൈലി) ഒഴിവുസമയങ്ങളില്‍ ധരിക്കുന്നു. സ്ത്രീകള്‍ക്ക് സാരിയാണ് പ്രധാന നാടന്‍ വേഷം. ഇന്ന് വിദേശ വസ്ത്രങ്ങളായ പാന്റ്, ഷര്‍ട്ട്, ചുരിദാര്‍, ജീന്‍സ് തുടങ്ങിയവയെ മലയാളി തന്റെ നിത്യജീവിതത്തിലേക്ക് സ്വീകരിച്ചെങ്കിലും വിശേഷ അവസരങ്ങളില്‍ ഇന്നും തനതായ വേഷവിധാങ്ങള്‍ തന്നെയാണ് പ്രധാനം. കസവു സാരിയും കസവു മുണ്ടും കല്യാണം തുടങ്ങിയ വിശേഷാവസരങ്ങളില്‍ പ്രധാനമാണ്.
2009, ജനുവരി 18, ഞായറാഴ്‌ച
മരുന്ന് വസ്ത്രം
കണ്ണൂര് കഴിഞ്ഞാല് ഏറ്റവുംകൂടൂതല് കൈത്തറി ഉള്ള സ്ഥലമാണ് ബാലരാമപുരം. ബാലരാമപുരം കൈത്തറി ലോകപ്രശസ്തവുമാണ്. പണ്ട് തിരുവിതാംകൂര് മഹാരാജാവ് കൊട്ടാരത്തിലേക്കാവശ്യമായ വസ്ത്രങ്ങള് നെയ്യുന്നതിനായി തമിഴ് നാട്ടില് നിന്നും ഒരു സംഘം ചാലിയന്മാരെ വിളിച്ചു വരുത്തി കരമൊഴിവായി സ്ഥലം പതിച്ചു നല്കി അവിടെ സ്ഥിരതാമസമാക്കിച്ചു എന്നു കേട്ടിട്ടുണ്ട്.അവരുടെ പിന്തലമുറക്കാരാണ് ഇവിടെ താമസിക്കുന്നത് എന്നും അറിയാം (കേട്ടറിഞ്ഞുള്ളതാണ്. ആധികാരികമായി ഒന്നും അറിയില്ല). നല്ല അടിപൊളീ മുണ്ടുകളും മറ്റും നല്ല വിലക്കുറവില് കിട്ടുന്ന സ്ഥലമാണ് ബാലരാമപുരം. നെയ്ത്തുശാലയില് നിന്നും നേരിട്ടു നമുക്കു മുണ്ടുകളും മറ്റും കിട്ടും. പക്ഷെ ഇതെ മുണ്ട് കസവുകടയിലും മറ്റും പോയാല് ഇരട്ടി തുക കൊടുത്താലെ വാങ്ങുവാന് കഴിയു..കാന്താരിക്കുട്ടി പറഞ്ഞ സംഭവം ഞാന് കേട്ടിരുന്നു. നീല അമരയും,മഞ്ഞളും പണ്ടു കാലം മുതലെ നിറം നല്കുന്നതിനുപയോഗിച്ചിരുന്ന വസ്തുക്കളാണ്. പക്ഷെ ഇതിത്തിരി കടന്നുപോയില്ലെ എന്നൊരു സംശയം. ഔഷധക്കൂട്ടുകളില് മുക്കി നിര്മ്മിച്ച ഒരു വസ്ത്രം ധരിച്ചാല് മാത്രം ഈ പറഞ്ഞ അസുഖങ്ങളൊക്കെ മാറും എന്നു പറയുന്നതു കുറച്ച് അതിശയോക്തിയല്ലെ!!? ഇടക്കാലത്തു ജപ്പാന് കിടക്ക എന്നു പറഞ്ഞിട്ടൊരു സാധനം കൊണ്ട് വന്നു ആള്ക്കാരെ പറ്റിച്ചതു അറിയില്ലെ? കാന്തികബെഡ് ആണത്രെ.ഇതില് സ്ഥിരമായി കീടന്നാല് പിന്നെ ഒരസുഖവും വരില്ലത്രെ!. എന്തൊരു സുന്ദരമായ നടക്കാത്ത സ്വപ്നം, എന്നാല് പിന്നെ എല്ലാവര്ക്കും ഇതിലു കിടന്നാല് പോരായിരുന്നൊ? വേറെ അസുഖങ്ങളൊന്നും വരില്ലല്ലൊ!!!!!
ലീഗ് ചരിത്രം
അഡ്വക്കറ്റ് ജയശങ്കര്‍
കേരളമുസ്‌ലിം രാഷ്‌ട്രീയം നാല്‍പ്പത്തിയേഴില്‍ നിന്ന് രണ്ടായിരത്തൊമ്പതിലെത്തുമ്പോള്‍
1947 ആഗസ്റ്റ് 15ന് ഇന്ത്യയ്‌ക്കു സ്വാതന്ത്ര്യം കിട്ടി. ഒപ്പം പാകിസ്ഥാനും രൂപീകൃതമായി. അഖിലേന്ത്യാ മുസ്‌ലിംലീഗ് അതോടെ അപ്രസക്തമായി. ലീഗ്‌നേതാക്കള്‍ പലരും പാകിസ്ഥാനില്‍ കുടിയേറി. ശേഷിച്ചവര്‍ ഖദറിട്ട കോണ്‍ഗ്രസ്സായി.തിരുവിതാംകൂര്‍ മുസ്‌ലിംലീഗ് പിരിച്ചുവിട്ടു. ജനാബ് അബ്‌ദുല്ല കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു ടി കെ നാരായണപ്പിള്ളയുടെ മന്ത്രിസഭയില്‍ അംഗമായി. പികെകുഞ്ഞ് കുറച്ചുകാലം എങ്ങുമില്ലാതെനിന്നു. പിന്നെ പട്ടത്തിന്റെ പിഎസ്‌യില്‍ ചേക്കേറി സഖാവ് പികെകുഞ്ഞായി മാറി.മലബാര്‍ജില്ലാ മുസ്‌ലിംലീഗ് പ്രസിഡന്റ് ഹാജിഅബ്‌ദുസ്സത്താര്‍സേട്ടു പാകിസ്ഥാനിലേക്കു പോയി. ബി പോക്കര്‍സാഹിബ്, കെ ഉപ്പിസാഹിബ്, കെ എം സീതിസാഹിബ് എന്നിവര്‍ക്കും വേണമെങ്കില്‍ ഒപ്പം പോകാമായിരുന്നു. അല്ലെങ്കില്‍ ഖദറിട്ടു കോണ്‍ഗ്രസ്സില്‍ ചേരാമായിരുന്നു. രണ്ടായാലും ഏറനാടന്‍ മാപ്പിളമാര്‍ ദേശീയ മുഖ്യധാരയിലേക്കു മടങ്ങിയേനേ.പക്ഷെ മലബാറിലെ നേതാക്കന്മാര്‍ ലീഗുകാരായിത്തുടരാന്‍ തീരുമാനിച്ചു. മുഹമ്മദ്‌ഇസ്‌മായില്‍സാഹിബിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് രൂപീകൃതമായി. മലബാര്‍ജില്ല പച്ചത്തുരുത്തായി അവശേഷിച്ചു. കെ.എം സീതിസാഹിബും സയ്യിദ് അബ്‌ദുറഹ്‌മാന്‍ ബാഫഖിതങ്ങളുമായിരുന്നു അവശിഷ്‌ട ലീഗിന്റെ അനിഷേധ്യനേതാക്കള്‍.1940കളുടെ അവസാനം ലീഗുകാരായിത്തുടരുക എളുപ്പമായിരുന്നില്ല. രാജ്യദ്രോഹികള്‍, ഒറ്റുകാര്‍, പാകിസ്ഥാന്‍ചാരന്മാര്‍ എന്നൊക്കെ ഒട്ടേറെ ബഹുമതികള്‍, ജനകീയബിരുദങ്ങള്‍ ലീഗുകാര്‍ക്കു ചാര്‍ത്തിക്കിട്ടി. ഹൈദ്രാബാദില്‍ പോലീസ്‌നടപടിയുണ്ടായപ്പോള്‍ മലബാറിലെ ലീഗുനേതാക്കളെ കരുതല്‍തടങ്കലില്‍ വെച്ചു.1951 അവസാനം തെരഞ്ഞെടുപ്പുവന്നു. ബി പോക്കര്‍സാഹിബ് മലപ്പുറത്തുനിന്നു പാര്‍ലമെന്റിലേക്ക് ജയിച്ചു. കോണ്‍ഗ്രസ്സിലേക്കു പോയിരുന്നെങ്കില്‍ പോക്കര്‍സാഹിബിന് കേന്ദ്രമന്ത്രിയാകാമായിരുന്നു. സീതീസാഹിബിന് സംസ്ഥാനമന്ത്രിയും.1956 നവംബര്‍ 1ന് കേരളസംസ്ഥാനം രൂപീകൃതമായി. പിന്നാലെ പൊതുതെരഞ്ഞെടുപ്പു നടന്നു. കോഴിക്കോട് ജില്ലയില്‍ ഏഴും പാലക്കാട് ജില്ലയില്‍ ഒന്നും സീറ്റുകള്‍ ജയിച്ച് ലീഗ് കരുത്തുതെളിയിച്ചു. മലപ്പുറത്തുനിന്ന് പോക്കര്‍സാഹിബ് വീണ്ടുംവിജയിച്ചു. സി എച്ച് മുഹമ്മദ്‌കോയ ഫലിതസമ്പൂര്‍ണമായ വാഗ്‌ധോരണിയാല്‍ രാഷ്‌ട്രീയകേരളത്തിന്റെ മനംകവര്‍ന്നു.1959ലെ വിമോചനസമരത്തില്‍ മുസ്‌ലിംലീഗ് ആദ്യാവസാനം പങ്കെടുത്തു. കോണ്‍ഗ്രസും ലീഗും പി എസ് പിയും മുക്കൂട്ടുമുന്നണിയുണ്ടാക്കി തെരഞ്ഞെടുപ്പിനെ നേരിട്ടു. മുന്നണിക്കു തകര്‍പ്പന്‍ ഭൂരിപക്ഷംകിട്ടി. മുസ്‌ലിംലീഗ് മല്‍സരിച്ച 12ല്‍11ഉം ജയിച്ചു. പക്ഷെ മ്ലേച്ഛവര്‍ഗീയകക്ഷിയെ മന്ത്രിസഭയിലെടുക്കുന്നതിനെ ശുദ്ധഗാന്ധിയന്മാരും ദേശീയമുസ്‌ലിംകളും എതിര്‍ത്തു. മന്ത്രിസ്ഥാനത്തിനുപകരം സ്‌പീക്കര്‍പദവികൊണ്ട് സീതീസാഹിബ് തൃപ്‌തനായി. സീതീസാഹിബ് മരിച്ചപ്പോള്‍ പിന്നെയുമുണ്ടായി പ്രശ്‌നങ്ങള്‍. പാര്‍ട്ടി അംഗത്വം രാജിവച്ചാലേ സി എച്ചിനെ സ്‌പീക്കറാക്കൂ എന്ന് കോണ്‍ഗ്രസ് ശഠിച്ചു. കോയ തൊപ്പിയൂരി സ്‌പീക്കറായെങ്കിലും ആ വേഴ്‌ച അധികനാള്‍ നീണ്ടുനിന്നില്ല. സി എച്ച് സ്‌പീക്കര്‍പദം രാജിവച്ചു, ലീഗ് മുന്നണിവിട്ടു.1965ല്‍ മാര്‍ക്‌സിസ്റ്റുപാര്‍ട്ടിയുമായി സീറ്റുധാരണയുണ്ടാക്കി നേട്ടംകൊയ്‌ത മുസ്‌ലിംലീഗ് 1967 ആകുമ്പോഴേക്കും സപ്‌തകക്ഷിമുന്നണിയുടെ ഭാഗമായി. അത്തവണ മുസ്‌ലിംലീഗിന് രണ്ടുമന്ത്രിമാരുണ്ടായി. സി എച്ച് മുഹമ്മദ്‌കോയയും എം പി എം അഹമ്മദ്‌കരിക്കളും, ബാഫഖിതങ്ങളുടെ സംഘടനാവൈഭവവും മുഹമ്മദ്‌കോയയുടെ ഭരണനൈപുണിയും പരസ്‌പരം പൂരകമായിവര്‍ത്തിച്ചു. തിരു-കൊച്ചി ഭാഗത്തേക്കും മുസ്‌ലിംലീഗ് വ്യാപിച്ചു. മലപ്പുറം ജില്ലയുണ്ടായി, കോഴിക്കോട് സര്‍വ്വകലാശാലയുണ്ടായി. അചിരേണ മാര്‍ക്‌സിസ്റ്റ്-ലീഗ് മധുവിധു അവസാനിച്ചു. 1969ല്‍ ഭൂപരിഷ്‌കരണനിയമം പാസ്സായതിനു പിന്നാലെ മുന്നണി തകര്‍ന്നു, മന്ത്രിസഭ പൊളിഞ്ഞു.1970ല്‍ ഇടക്കാലതെരഞ്ഞെടുപ്പു നടന്നു. മാര്‍ക്‌സിസ്റ്റ് വിരുദ്ധമുന്നണിക്കു ഭൂരിപക്ഷം കിട്ടി. അച്യുതമേനോന്റെ മന്ത്രിസഭയില്‍ മുഹമ്മദ്‌കോയയും അവുക്കാദര്‍കുട്ടിനഹയും അംഗങ്ങളായി. മുസ്‌ലിംലീഗ് പൊടിപൊടിച്ചകാലം.സി എച്ചിന്റെ അത്ഭുതകരമായ ഉയര്‍ച്ച ഒരുവിഭാഗം ലീഗ്‌നേതാക്കളെ അസൂയാലുക്കളാക്കി. കോയയൂടെ ഖുറൈശിത്തരത്തേയും അനിസ്‌ലാമിക ജീവിതരീതികളേയുംകുറിച്ച് ഒട്ടേറേ കഥകള്‍ പ്രചരിച്ചു. ബാഫഖിതങ്ങളെ സി.എച്ചിന് എതിരാക്കുന്നതില്‍ വിമതന്മാര്‍ വിജയിച്ചു.വലിയതങ്ങളുടെ സഹോദരീപുത്രനും ജാമാതാവുമായ ഉമര്‍ബാഫഖിതങ്ങളെ മന്ത്രിയാക്കാനായിരുന്നു പരിപാടി.സിഎച്ചിനെ മന്ത്രിസ്ഥാനത്തുനിന്നിറക്കുന്നതില്‍ വിമതര്‍ വിജയിച്ചു. മുഹമ്മദ്‌ഇസ്‌മായില്‍സേട്ട് മരിച്ച ഒഴിവില്‍ മുഹമ്മദ്‌കോയയെ ലോകസഭാ സ്ഥാനാര്‍ത്ഥിയാക്കാന്‍ ബാഫഖിതങ്ങള്‍ തീരുമാനിച്ചു. മനസ്സില്ലാമനസ്സോടെ കോയ മന്ത്രിപദമൊഴിഞ്ഞു. പാര്‍ലമന്റംഗമായി വടക്കോട്ടു വണ്ടികയറി.എന്നാല്‍ ഉമര്‍ബാഫഖിയെ മന്ത്രിയാക്കാന്‍ വിമതന്മാര്‍ക്കു കഴിഞ്ഞില്ല. ഹജ്ജിനുപോയ വലിയതങ്ങള്‍ മക്കയില്‍ വെച്ച് ആകസ്‌മികമായി അന്തരിച്ചു(19-01-1973). പാണക്കാട് പൂക്കോയതങ്ങളെ ലീഗ്‌പ്രസിഡന്റാക്കാനും ചാക്കീരി അഹമ്മദ്‌കുട്ടിയെ മന്ത്രിയാക്കാനും തന്ത്രശാലിയായ സി.എച്ചിന് സാധിച്ചു. സി കെ പി ചെറിയമമ്മുക്കേയി, എം.കെ.ഹാജി, സ്‌പീക്കര്‍ ബാവ ഹാജി എന്നിവരായിരുന്നു വിമതരുടെ പ്രധാനനേതാക്കള്‍. കുറച്ചുകാലം രണ്ടുഗ്രൂപ്പുകളും തട്ടിമുട്ടി മുന്നോട്ടുപോയി. പിന്നെ പാര്‍ട്ടി നെടുകെ പിളര്‍ന്നു. വിമതന്മാര്‍ അഖിലേന്ത്യാ മുസ്‌ലിംലീഗ് എന്നപുതിയ പാര്‍ട്ടി രൂപീകരിച്ചു.1940കളില്‍ കോണ്‍ഗ്രസ് മുന്‍കയ്യെടുത്തു രൂപീകരിച്ച മുസ്‌ലിംമജ്‌ലിസ്. 1957-60 കാലത്ത് കമ്യൂണിസ്റ്റുകാര്‍ സ്‌പോണ്‍സര്‍ ചെയ്‌ത് അവതരിപ്പിച്ച പ്രോഗ്രസീവ് മുസ്‌ലിംലീഗ് എന്നിങ്ങനെ ബദല്‍സംഘടനകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും 1974-75ലേതുപോലെ നെടുകെയൊരു പിളര്‍പ്പ് മുസ്‌ലിംലീഗില്‍ മുമ്പുണ്ടായിട്ടില്ല.പൂക്കോയതങ്ങളുടെ സ്വാധീനശക്തിയും ഭരണത്തിന്റെ ആനുകൂല്യവും മുഹമ്മദ്‌കോയയുടെ സംഘടനാവൈഭവവും വാഗ്‌ധോരണിയും യൂണിയന്‍ലീഗിന് മുതല്‍ക്കൂട്ടായി. അപ്പോഴേക്കും അടിയന്തരാവസ്ഥവന്നു. അഖിലേന്ത്യാലീഗ് നേതാക്കളെ ദേശരക്ഷാനിയമമുപയോഗിച്ച് ജയിലിലടച്ചു. ചന്ദ്രിക പത്രമോഫീസും യൂണിയന്‍ലീഗുകാര്‍ കയ്യേറി.അടിയന്തരാവസ്ഥകഴിഞ്ഞു നടന്ന (1977) തെരഞ്ഞെടുപ്പില്‍ യൂണിയന്‍ലീഗ് വന്‍വിജയം നേടി.അഖിലേന്ത്യാലീഗിനു വന്‍തിരിച്ചടിയേറ്റു. തിരൂരില്‍ ബാവഹാജി പരാജിതനായി. മലപ്പുറം ജില്ലയില്‍ വിമതന്മാര്‍ക്ക് ഒറ്റസീറ്റും കിട്ടിയില്ല. കൊണ്ടോട്ടിയിലും കുറ്റിപ്പുറത്തുമൊക്കെ യൂണിയന്‍ലീഗുകാര്‍ക്ക് കിട്ടിയതിന്റെ പകുതി വോട്ടേ വിമതലീഗുസ്ഥാനാര്‍ത്ഥികള്‍ക്കു ലഭിച്ചുള്ളു. സി.എച്ചും നഹയും വീണ്ടും മന്ത്രിയായി.കരുണാകരന്റേയും ആന്റണിയുടേയും പി.കെ.വാസുദേവന്‍നായരുടേയും മന്ത്രിസഭകള്‍ അല്‌പായുസ്സായി. ഇടതുപക്ഷഐക്യം യാഥാര്‍ത്ഥ്യമാക്കാന്‍ പി.കെ.വി. രാജികൊടുത്തു പിരിഞ്ഞപ്പോള്‍ കേരള രാഷ്‌ട്രീയത്തില്‍ വീണ്ടും ധ്രുവീകരണമുണ്ടായി. ഇഷ്‌ടദാനബില്‍ പാസ്സാക്കിയെടുക്കാന്‍ കരുണാകരന്‍ മുന്‍കയ്യെടുത്ത് സി.എച്ചിന്റെ നേതൃത്വത്തില്‍ മന്ത്രിസഭയുണ്ടാക്കി. കേരളംകണ്ട ഒരേയൊരു മുസ്‌ലിംമുഖ്യമന്ത്രി. 51ദിവസമേ കോയമന്ത്രിസഭ നിലനിന്നുള്ളൂ. ഇഷ്‌ടദാനബില്‍ പാസ്സായതിനുപിന്നാലെ മാണിഗ്രൂപ്പ് പിന്തുണ പിന്‍വലിച്ചു. തൊട്ടുപിറകെ ആന്റണിവിഭാഗം കോണ്‍ഗ്രസുകാരും പാലംവലിച്ചു. മന്ത്രിസഭ തകര്‍ന്നു, നിയമസഭ പിരിച്ചുവിട്ടു.1980ലെ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഇടതുപക്ഷമുന്നണി വന്‍വിജയംനേടി. 1967നുശേഷം ഇതാദ്യമായി യൂണിയന്‍ലീഗ് പ്രതിപക്ഷത്തായി. അപ്പോഴും പാര്‍ട്ടിക്കഭിമാനിക്കാന്‍ വകയുണ്ടായിരുന്നു. എം.എല്‍.എമാരുടെ എണ്ണം 13ല്‍നിന്ന് 14ആയി ഉയര്‍ന്നു. ഇടതുപക്ഷതരംഗം മലപ്പുറംജില്ലയില്‍ ഏശിയില്ല. മറുവശത്ത് അഖിലേന്ത്യാലീഗ് സീറ്റുനേടി ഭരണത്തില്‍ പങ്കാളികളായി. പി.എം.അബൂബക്കര്‍ പൊതുമരാമത്തുമന്ത്രിയായി.ഒന്നാംനായനാര്‍ മന്ത്രിസഭ രണ്ടുവര്‍ഷം തികച്ചില്ല. അപ്പോഴേക്കും ആന്റണി കോണ്‍ഗ്രസും മാണീഗ്രൂപ്പ് കേരളാകോണ്‍ഗ്രസും പാലംവലിച്ചു. 1982 മേയില്‍ വീണ്ടും തെരഞ്ഞെടുപ്പുവന്നു. ഐക്യജനാധിപത്യമുന്നണി അധികാരത്തില്‍ തിരിച്ചെത്തി. യൂണിയന്‍ലീഗ് 14സീറ്റോടെ ഭരണപക്ഷത്ത്! അഖിലേന്ത്യാലീഗ് 4 സീറ്റോടെ പ്രതിപക്ഷത്ത്. മുസ്‌ലിംലീഗിന് 3 മന്ത്രിസ്ഥാനം നല്‍കാന്‍ കരുണാകരന്‍ തയാറായി. പൊതുമരാമത്ത് വകുപ്പിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി സി.എച്ച്.മുഹമ്മദ്‌കോയ. ഭക്ഷ്യമന്ത്രി യു.എ.ബീരാന്‍, വ്യവസായമന്ത്രി ഇ.അഹമ്മദ്.1983സെപ്‌തംബര്‍ 28ന് മുഹമ്മദ്‌കോയ ദിവംഗതനായി. മുസ്‌ലിംലീഗിന്റെ ചരിത്രത്തില്‍ ഒരധ്യായമവസാനിച്ചു.കോയക്കുപകരം വന്ദ്യവയോധികനായ അവുക്കാദര്‍ക്കുട്ടിനഹ ഉപമുഖ്യമന്ത്രിയായി. സി.എച്ചിന്റെ ഭരണനൈപുണ്യമോ വാഗ്‌വിലാസമോ ഇല്ലാത്ത ഒരു സാധുമനുഷ്യനായിരുന്നു നഹസാഹിബ്. അദ്ദേഹം ഒരുവിധത്തില്‍ കാലാവധി പൂര്‍ത്തിയാക്കി എന്നുമാത്രം. ബീരാനും അഹമ്മദിനുമെതിരെ അഴിമതിയാരോപണങ്ങള്‍ ഉയര്‍ന്നു. കപ്പിത്താനില്ലാത്ത കപ്പല്‍പോലെ പാര്‍ട്ടി ആടിയുലഞ്ഞു.അപ്പോഴേക്കും ഐക്യകാഹളം മുഴങ്ങി. ഷാബാന കേസിലെ സുപ്രിംകോടതി വിധിക്കും രാജീവ്‌ഗാന്ധിയുടെ മുസ്‌ലിംവനിതാ സംരക്ഷണബില്ലിനുപിന്നാലെ ശരീഅത്ത് നിയമങ്ങള്‍ പരിഷ്‌കരിക്കുന്നതിനെപ്പറ്റി വിവാദമുയര്‍ന്നുവന്നു. ഇ.എം.എസിന്റെ നിലപാടില്‍ പ്രതിഷേധിച്ച് അഖിലേന്ത്യാലീഗ് ഇടതുമുന്നണിവിട്ടു. 1985ഓഗസ്റ്റ് 3-ാം തിയ്യതി രണ്ടുപാര്‍ട്ടികളും ലയിച്ച് ഒന്നായി.മുസ്‌ലിംലീഗുമായി ഐക്യമുണ്ടാക്കണമെന്ന് വാദിച്ച എം.വി. രാഘവനെ സി.പി.എം. പുറത്താക്കി. 1987ല്‍ ലീഗിനനുവദിച്ച അഴീക്കോട് സീറ്റ് രാഘവനു കൊടുത്തു പ്രത്യുപകാരംചെയ്‌തു.1987ലെ തെരഞ്ഞെടുപ്പില്‍ മുസ്‌ലിംലീഗിനേയും കേരളാകോണ്‍ഗ്രസ് ഗ്രൂപ്പുകളേയും ഒഴിവാക്കിയ ഇടതുമുന്നണി വന്‍വിജയംനേടി. മലപ്പുറംജില്ല അപ്പോഴും പച്ചത്തുരുത്തായിത്തുടര്‍ന്നു. മലപ്പുറത്തോടു ചേര്‍ന്നുകിടക്കുന്ന പാലക്കാടന്‍ മണ്‌ഡലങ്ങളിലും-പട്ടാമ്പി, ഒറ്റപ്പാലം,തൃത്താല-ഐക്യമുന്നണി വിജയിച്ചു. മുസ്‌ലിംലീഗിന് 15 സീറ്റുകള്‍ നേടാനായി. ബാവഹാജിയായിരുന്നു നിയമസഭാകക്ഷി നേതാവ്.1989 ആകുമ്പോഴേക്കും സ്ഥിതിഗതികള്‍ ആകെമാറി. അയോധ്യാപ്രശ്‌നം ആളിക്കത്തി.സംഘപരിവാര്‍ നാടൊട്ടുക്ക് രാമശിലാപൂജ നടത്തി സംഘര്‍ഷമുണ്ടാക്കി. വടക്കേയിന്ത്യയില്‍ പലയിടത്തും വര്‍ഗ്ഗീയലഹളകളുണ്ടായി. തര്‍ക്കസ്ഥലത്തിനു പുറത്താണു ശിലാന്യാസം നടന്നതെന്ന് ആണയിട്ടുപറഞ്ഞ സുലൈമാന്‍സേട്ടുവും ബനാത്‌വാലയും വീണ്ടും ലോകസഭയിലേക്കു ജയിച്ചു.മണ്‌ഡല്‍കമ്മീഷന്‍ റിപ്പോര്‍ട്ടിനെക്കുറിച്ചുണ്ടായ വാദകോലാഹലങ്ങളും അഡ്വാനിയുടെ രഥയാത്രയുമൊക്കെ രാജ്യത്തെയിളക്കിമറിച്ചു. ബി.ജെ.പി. പിന്തുണപിന്‍വലിച്ചു. വി.പി.സിങ്ങിനു ഭൂരിപക്ഷം നഷ്‌ടപ്പെട്ടു. വിശ്വാസ വോട്ടെടുപ്പുവേളയില്‍ വി.പിസിങ്ങിനെ പിന്തുണച്ച മുസ്‌ലിംലീഗ്, ചന്ദ്രശേഖര്‍ ബദല്‍ മന്ത്രിസഭയുണ്ടാക്കിയപ്പോള്‍ അതിനേയും പിന്താങ്ങി!1991 ജനുവരിയില്‍ ജില്ലാകൗണ്‍സില്‍ തിരഞ്ഞെടുപ്പുനടന്നു. മണ്ഡല്‍ റിപ്പോര്‍ട്ടും ബാബരി മസ്‌ജിദും കുവൈത്ത് യുദ്ധവുമൊക്കെ ചര്‍ച്ചാവിഷയമായി. സദ്ദാംഹുസയ്‌നു പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഇഎംഎസ് നമ്പൂതിരിപ്പാട് ദേശാഭിമാനിയുടെ ഒന്നാംപേജില്‍ മുഖപ്രസംഗമെഴുതി. 14ല്‍ 13 ജില്ലകളും ഇടതുമുന്നണി തൂത്തുവാരി. ഇടതുതരംഗത്തെ അതിജീവിച്ചെങ്കിലും മലപ്പുറത്തെ ലീഗ്‌കോട്ടകള്‍ സാമാന്യേന ഇളകി.ജില്ലാകൗണ്‍സില്‍ ഫലങ്ങള്‍ മുസ്‌ലിംലീഗ് നേതൃത്വത്തെ ആശയക്കുഴപ്പത്തിലാക്കി. ഉടന്‍ നടക്കാനിരിക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പില്‍ നിലം തൊടില്ലെന്ന് പാര്‍ട്ടി വിലയിരുത്തി. 1991 ഫെബ്രുവരി 13ന് മുസ്‌ലിംലീഗ് ഐക്യജനാധിപത്യ മുന്നണിവിട്ടു. പക്ഷേ, ലീഗിനെ ഇടതുമുന്നണിയിലെടുക്കാന്‍ സിപിഎം വിസമ്മതിച്ചു. ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീതയകള്‍ ഒരുപോലെ ആപത്‌കരമാണെന്ന് മാര്‍കിസ്റ്റാചാര്യന്‍ ഗണിച്ചു കണ്ടുപിടിച്ചു. മുസ്‌ലിംലീഗ് എന്തുകൊണ്ട് മുന്നണിവിട്ടു എന്ന് വിശദീകരിച്ചുകൊണ്ട് ഡോ. എം കെ മുനീര്‍ കാസര്‍ക്കോട്ടു നിന്ന് വാഹനജാഥ നടത്തി. ജാഥ തിരുവനന്തപുരത്തു സമാപിക്കുമ്പോഴേക്കും പാര്‍ട്ടി ഐക്യമുന്നണിയിലേക്കു തിരിച്ചുപോകാന്‍ തീരുമാനിച്ചു.1992 മേയ് മാസത്തില്‍ അസംബ്ലി - പാര്‍ലിമെന്റ് തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ചു നടത്താന്‍ തീരുമാനിച്ചു. മുസ്‌ലിംലീഗിനകത്ത് ഒരു നിശബ്‌ദവിപ്ലവം അരങ്ങേറി. ബാവ ഹാജിക്കു സീററ്റു നിഷേധിച്ചു. ബനാത്‌വാലക്കു പകരം ഇ അഹമ്മദിനെ പാര്‍ലമെന്റു സ്ഥാനാര്‍ത്ഥിയാക്കി. പി കെ കുഞ്ഞാലിക്കുട്ടി പാര്‍ട്ടിയില്‍ പുത്തന്‍ അധികാരകേന്ദ്രമായി മാറി.രാജീവ്‌ഗാന്ധിയുടെ മരണം സൃഷ്‌ടിച്ച സഹതാപതരംഗത്തില്‍ ഐക്യജനാധിപത്യമുന്നണി ജയിച്ചു കയറി. ലീഗിന് 19 എംഎല്‍എമാരും 4 മന്ത്രിമാരും ഉണ്ടായി. യുഎ ബീരാനും പി എം അബൂബക്കറും തഴയപ്പെട്ടു. പി കെ കുഞ്ഞാലിക്കുട്ടി, പി കെ കെ ബാവ, ഇ ടി മുഹമ്മദ് ബശീര്‍, സി ടി അഹമ്മദലി എന്നിവര്‍ മന്ത്രിമാരായി.കുഞ്ഞാലിക്കുട്ടിയും കൂട്ടരും `വികസന' പ്രവര്‍ത്തനം ജില്‍ജില്ലായി നടത്തി. ലീഗിനെ പ്രീണിപ്പിക്കാന്‍ കരുണാകരന്‍ സദാസന്നദ്ധനായിരുന്നുതാനും. മുസ്‌ലിംലീഗു മന്ത്രിമാര്‍ക്കെതിരെ അത്തവണ അഴിമതി ആരോപണം മാത്രമല്ല, ലൈംഗികാപവാദം കൂടി ഉയര്‍ന്നുവന്നു.ഐസിഎസ് അബ്‌ദുന്നാസര്‍ മഅ്‌ദനി എന്ന തെക്കന്‍ ഖതീബ് തീപ്പൊരിപ്രസംഗത്തിലൂടെ ആളെക്കൂട്ടാന്‍ തുടങ്ങി. ആര്‍എസ്‌സിനു ബദലായി മഅ്‌ദനിയുണ്ടാക്കിയ ഇസ്‌ലാമിക സേവക്‌സംഘ് ചെറുപ്പക്കാരെ ആകര്‍ഷിച്ചു. തെക്കന്‍ ജില്ലകളില്‍ അങ്ങിങ്ങ് വര്‍ഗീയകലാപങ്ങള്‍ ഉണ്ടായി. ബോംബാക്രമണത്തില്‍ മഅ്‌ദനിയുടെ ഒരു കാല്‍നഷ്‌ടമായി. സ്വന്തംകാല്‍പോലും സൂക്ഷിക്കാനാവാത്തവനാണ് ഇന്ത്യയിലെ മൊത്തം മുസ്‌ലിംകളെയും രക്ഷിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നതെന്ന് മന്ത്രി മുസ്‌തഫ പരിഹസിച്ചു.1992 ഡിസംബര്‍ 6ന് ബാബരിമസ്‌ജിദ് തകര്‍ക്കപ്പെട്ടു. മുസല്‍മാന്റെ മനസ് ആഴത്തില്‍ മുറിവേറ്റു. പള്ളിപൊളിച്ചത് ബിജെപിയാണെങ്കില്‍ അതിന് ഒത്താശചെയ്‌തത് കോണ്‍ഗ്രസാണെന്ന ചിന്താഗതി പ്രബലമായി. കോണ്‍ഗ്രസിനൊപ്പം അധികാരം പങ്കിടുന്ന മുസ്‌ലിംലീഗും ആക്ഷേപത്തിനിരയായി.ബാബരിമസ്‌ജിദ് തകര്‍ന്നതിനുപിന്നാലെ ആര്‍എസ്‌എസ്, വിഎച്ച്‌പി, ബജ്‌റംഗ്‌ദള്‍, ജമാഅത്തെ ഇസ്‌ലാമി എന്നിവക്കൊപ്പം ഐഎസ്‌എസ്സും നിരോധിക്കപ്പെട്ടു. ഐഎസ്‌എസ് പിരിച്ചുവിട്ടതായി പ്രഖ്യാപിച്ച് മഅ്‌ദനി ഒളിവില്‍ പോയി. പിഡിപി എന്നൊരു പാര്‍ട്ടിയുമായാണ് പിന്നെ പൊങ്ങിയത്. ദലിത്- മുസ്‌ലിംഐക്യം പ്രസംഗിച്ച മഅ്‌ദനിക്കൊപ്പം ആദ്യം കുറേപ്പേര്‍ കൂടിയെങ്കിലും പാര്‍ട്ടി ക്ലച്ചുപിടിച്ചില്ല. മികച്ച സംഘാടകനല്ല മഅ്‌ദനി, ശക്തമായ രണ്ടാംനിര നേതൃത്വം ഉണ്ടായിരുന്നില്ല. മുസ്‌ലിംലീഗുപോലെ സുസംഘടിത രാഷട്രീയ പാര്‍ട്ടിയായി വളരാന്‍ പിഡിപിക്കു കഴിഞ്ഞില്ല. ഒരാള്‍ക്കൂട്ടം, തികച്ചും ഒറ്റയാള്‍ പട്ടാളം.മസ്‌ജിദിന്റെ പതനം സുലൈമാന്‍ സേട്ടുവിനെ ആശങ്കാകുലനാക്കി. കോണ്‍ഗ്രസ് ബന്ധം വെടിയണം എന്ന് സംസ്ഥാനത്തെ ഉപദേശിച്ചു., അധികാരത്തിന്റെ മദം തലക്കുപിടിച്ച കുഞ്ഞാലിക്കുട്ടിയുണ്ടോ കുലുങ്ങുന്നു? ഒടുവില്‍ സേട്ടുസാഹിബ് പുതിയപാര്‍ട്ടിയുണ്ടാക്കി; ഇന്ത്യന്‍ നാഷണല്‍ ലീഗ്. നിരാശാബാധിതരായ പി എം അബൂബക്കറും, യു എ ബീരാനും നിയമസഭാംഗത്വമുപേക്ഷിച്ച് സേട്ടുവിനൊപ്പം പോയി.കെ ആര്‍ നാരായണന്‍ ഉപരാഷ്‌ട്രപതിയായപ്പോള്‍ ഒറ്റപ്പാലത്ത് ഉപതെരഞ്ഞെടുപ്പ് അനിവാര്യമായി. പരാജയഭീതി പൂണ്ട് കരുണാകരന്‍ രണ്ടുവട്ടം വോട്ടെടുപ്പ് മാറ്റിവയ്‌പ്പിച്ചു. മഅ്‌ദനി ഒറ്റപ്പാലത്തു ക്യാമ്പുചെയ്‌ത് യുഡിഎഫിനെതിരെ പ്രവര്‍ത്തിച്ചു. ശിഹാബ്‌തങ്ങള്‍ നൂറിലേറെ യോഗങ്ങളില്‍ പ്രസംഗിച്ചിട്ടും ഫലമുണ്ടായില്ല. മാര്‍ക്‌സിസ്റ്റ് സ്ഥാനാര്‍ത്ഥി എസ് ശിവരാമന്‍ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിച്ചു.പി എം അബൂബക്കര്‍ രാജിവച്ചതിനാല്‍ ഗുരുവായൂരും ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നു. പിഡിപിയും ഐഎന്‍എല്ലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി. വാശിയേറിയ തിരഞ്ഞെടുപ്പില്‍ ഇടതുസ്വതന്ത്രന്‍ പി ടി കുഞ്ഞുമുഹമ്മദ് വിജയിച്ചു.വോട്ടെണ്ണല്‍ കഴിഞ്ഞ് ദിവസങ്ങള്‍ക്കകം സമദാനിയെ രാജ്യസഭാംഗമാക്കിക്കൊണ്ട് കുഞ്ഞാലിക്കുട്ടി ഗുരുവായൂര്‍ക്കാരെ പരിഹസിച്ചു. പരാജയത്തിന്റെ പാപഭാരം കരുണാകരനുമേല്‍ കെട്ടിവച്ച് തടി കഴിച്ചിലാക്കി. നേതൃമാറ്റം കൂടിയേതീരൂ എന്ന് മുസ്‌ലിംലീഗ് ശഠിച്ചപ്പോള്‍ നരസിംഹറാവു വഴങ്ങി. കരുണാകരന്റെ സ്ഥാനത്ത് ആന്റണി മുഖ്യമന്ത്രിയായി വന്നു.ആന്റണി മുഖ്യമന്ത്രിയായപ്പോള്‍ കുഞ്ഞാലിക്കുട്ടിയുടെ പ്രാമാണ്യം വര്‍ദ്ധിച്ചു. തിരൂരങ്ങാടിയില്‍ മത്സരിപ്പിച്ചു വിജയിച്ചതോടെ ദാസ്യം പൂര്‍ണമായി.1996ലെ തിരഞ്ഞെടുപ്പില്‍ ഐക്യമുന്നണിക്കു തിരിച്ചടിയേറ്റു. മുസ്‌ലിംലീഗ് മലപ്പുറം കോട്ട കാത്തുസൂക്ഷിച്ചു. തെക്കന്‍ സീറ്റുകള്‍ (മണ്ണാര്‍ക്കാട്, ഗുരുവായൂര്‍, മട്ടാഞ്ചേരി, ഇരവിപുരം) നഷ്‌ടമായി. പിഡിപിയും ഐഎന്‍എല്ലും നിലംതൊട്ടില്ല എന്ന സമാധാനം അപ്പോഴും ബാക്കിനിന്നു.ഭരണം നഷ്‌ടപ്പെട്ടതിനു പിന്നാലെ കോഴിക്കോട് ഐസ്‌ക്രീം പാര്‍ലര്‍ കേസ് പൊങ്ങിവന്നു. മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയിലെ പ്രബലവിഭാഗം സഹായിച്ചതുകൊണ്ട് പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവായി. 2005ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ലീഗും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും അടവുനയം പയറ്റി. ഫലം ഒട്ടും ആശാവഹവുമായിരുന്നില്ല. അവസരവാദപരമായ കൂട്ടുകെട്ടിനെ ജനം നിരാകരിച്ചു. അച്യുതാനന്ദന്‍ ലീഗുബാന്ധവത്തെ തീര്‍ത്തും എതിര്‍ത്തു. നാദാപുരത്തെ ലീഗ്-മാര്‍ക്‌സിസ്റ്റ് സംഘട്ടനങ്ങള്‍ ഐക്യശ്രമത്തിന്മേല്‍ അവസാന ആണിയായി. പാര്‍ട്ടിക്കകത്ത് ഇ അഹമ്മദും എം കെ മുനീറും ഇടതുമുന്നണി പ്രവേശത്തെ എതിര്‍ത്തു താനും.1998 ഫെബ്രുവരിയിലെ കോയമ്പത്തൂര്‍ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് അബ്‌ദുന്നാസര്‍ മഅ്‌ദനി ജയിലിലായി. അതോടെ പിഡിപി ദിശതെറ്റി ഒഴുകുന്ന യാനമായി.2001 തെരഞ്ഞെടുപ്പില്‍ യുഡിഎഫ് 100 സീറ്റുനേടി ചരിത്രവിജയം കുറിച്ചു. മുസ്‌ലിലീഗിന് വീണ്ടും നാലുമന്ത്രിമാരുണ്ടായി. കുഞ്ഞാലിക്കുട്ടി, നാലകത്തുസൂപ്പി, എം കെ മുനീര്‍, ചെര്‍ക്കളം അബ്‌ദുല്ല.വിജയാഹ്ലാദത്തിനിടക്കും മുസ്‌ലിംലീഗിന് തൊല്ലൊരു അലോസരമുണ്ടായി. കുത്തകസീറ്റായ മങ്കടയില്‍ സിറ്റിംഗ് എംഎല്‍എ കെപിഎ മജീദ് തോറ്റു. സിനിമാ നിര്‍മ്മാതാവ് മഞ്ഞളാംകുഴി അലി വിജയിച്ചു. മലപ്പുറം ജില്ല ഉണ്ടായശേഷം പാര്‍ട്ടിക്കു ആദ്യം നഷ്‌ടപ്പെടുന്ന മണ്ഡലം. അതും അനുകൂലതരംഗത്തില്‍. മലപ്പുറം കോട്ട തകരുന്നതിന്റെ ആദ്യസൂചനയായിരുന്നു അത്. പക്ഷേ, ലീഗുകാര്‍ അതത്ര ഗൗരവത്തിലെടുത്തില്ല.മാറാട് കൂട്ടക്കൊലയും തുടര്‍ന്നുണ്ടായ സാമുദായിക പിരിമുറുക്കവും ലീഗിന്റെ വിശ്വാസ്യതക്ക് മങ്ങലേല്‍പ്പിച്ചു. ലീഗ് സമുദായത്തെ വഞ്ചിച്ചു എന്ന ധാരണ പ്രബലമായി. 2004ലെ പാര്‍ലമെന്റു തിരഞ്ഞെടുപ്പില്‍ ബനാത്‌വാലയെ ഒഴിവാക്കി കെ പി എ മജീദിനെ സ്ഥാനാര്‍ത്ഥിയാക്കിയതും വ്യവസായ പ്രമുഖനായ പി വി അബ്‌ദുല്‍ വഹാബിന് രാജ്യസഭാംഗത്വം നല്‍കിയതുമൊക്കെ വിവാദവിഷയങ്ങളായി. പാര്‍ലമെന്റു തെരഞ്ഞെടുപ്പില്‍ ലീഗിന് അടുത്ത അടികിട്ടി. മഞ്ചേരിയില്‍ ടി കെ ഹംസ വിജയിച്ചു. മജീദിന് വീണ്ടും പരാജയത്തിന്റെ കയ്‌പുനീര്‍. ഇത്തവണയും പരാജയത്തിന്റെ പാഠമുള്‍കൊള്ളാന്‍, തെറ്റുതിരുത്താന്‍ മുസ്‌ലിംലീഗിനായില്ല. ഇത് ഒരു തോല്‍വിയേ അല്ല എന്ന് കുഞ്ഞാലിക്കുട്ടിയും കൂട്ടരും സമര്‍ത്ഥിച്ചു. പരാജയത്തിന്റെ പാപഭാരം ആന്റണിക്കുമേല്‍ ചുമത്തി. വീണ്ടും നേതൃമാറ്റം. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിപദമേറ്റു.ആന്റണിയുടെ ശാപമാകാനേ തരമുള്ളൂ, ഐസ്‌ക്രീം പാര്‍ലര്‍ വീണ്ടും സജീവമായി. റെജീനയുടെ വെളിപ്പെടുത്തല്‍ പ്രതിഷേധകൊടുങ്കാറ്റ് ഉയര്‍ത്തി. രണ്ടുമാസം പിടിച്ചുനിന്ന ശേഷം കുഞ്ഞാലിക്കുട്ടി രാജിവച്ചു. അപ്പോഴേക്കും യുഡിഎഫിന്റെ, മന്ത്രിസഭയുടെ, ലീഗിന്റെ ഒക്കെ വിശ്വാസ്യത നഷ്‌ടമായി.രാജിവച്ചിട്ടും കുഞ്ഞാലിക്കുട്ടിയുടെ പിന്‍സീറ്റ് ഡ്രൈവിങ്ങ് തുടര്‍ന്നു. വിധേയന്‍ ഇബ്രാഹിം കുഞ്ഞ് മന്ത്രിയായി. പി കെ കെ ബാവയും ഇസ്‌ഹാഖ് കുരിക്കളും തഴയപ്പെട്ടു. നാരായണപ്പണിക്കര്‍ക്കു സ്വീകാര്യമായ തരത്തില്‍ നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ തീരുമാനിച്ചതോടെ മുസ്‌ലിംലീഗ് സമുദായ മധ്യത്തില്‍ ഒറ്റപ്പെട്ടു.2006 ലെ തിരഞ്ഞെടുപ്പ് ലീഗിന്റെ വാട്ടര്‍ലൂ ആയി. മങ്കടതിരിച്ചുപിടിക്കാനുള്ള ശ്രമത്തില്‍ എം കെ മുനീര്‍ അമ്പേ പരാജയപ്പെട്ടു. കുറ്റിപ്പുറത്തു കുഞ്ഞാലിക്കുട്ടിയും തിരൂരില്‍ ഇ ടി മുഹമ്മദ് ബശീറും മലര്‍ന്നടിച്ചു വീണു. ഗുരുവായൂരും, മണ്ണാര്‍ക്കാട്ടും പെരിന്തല്‍മണ്ണയും തിരുവമ്പാടിയിലുമൊക്കെ ലീഗുകാര്‍ ഡീസന്റായി തോറ്റു. എംഎല്‍എമാരുടെ എണ്ണം ഏഴായി താണു.പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കുഞ്ഞാലിക്കുട്ടി ജന.സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു. പകരക്കാരന്‍ ഇ അഹമ്മദ് ആയിരുന്നു! അഹമ്മദ് സാഹിബിന് സമയവും സൗകര്യവുമില്ലാത്തതിനാല്‍ കുഞ്ഞാലിക്കുട്ടി ജനറല്‍ സെക്രട്ടറി സ്ഥാനം വീണ്ടെടുത്തു. നേതൃത്വത്തിന്റെ പാപ്പരത്തമാണ് മുസ്‌ലിംലീഗിന്റെ പതനത്തിനു പ്രധാനകാരണം. നേതാക്കന്മാര്‍ പാര്‍ട്ടിക്കു വേണ്ടി, പാര്‍ട്ടി സമുദായത്തിന് വേണ്ടി എന്നായിരുന്നു സങ്കല്‍പം. സമുദായം പാര്‍ട്ടിക്കുവേണ്ടി, പാര്‍ട്ടി നേതാക്കന്മാര്‍ക്ക് വേണ്ടി, നേതാക്കന്മാര്‍ പണത്തിനും പണക്കാര്‍ക്കും എന്നതാണ് യാഥാര്‍ത്ഥ്യം. സീതിസാഹിബില്‍ നിന്ന് കുഞ്ഞാലിക്കുട്ടി സാഹിബിലേക്കുള്ളതിനേക്കാള്‍ ഒട്ടും കുറവല്ല ബാഫഖി തങ്ങളില്‍ നിന്ന് ശിഹാബ് തങ്ങളിലേക്കുള്ള ദൂരം.സുന്നി, മുജാഹിദ്, ജമാഅത്തെ ഇസ്‌ലാമി വിഭാഗങ്ങള്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളും സുന്നി, സലഫി പ്രസ്ഥാനങ്ങള്‍ക്കകത്തുള്ള ഭിന്നതയുമാണ് ലീഗിന്റെ മറ്റൊരു തലവേദന. സുന്നികളിലെ ഇ കെ ഗ്രൂപ്പിന്റെയും കെ എന്‍ എമ്മിലെ മൗലവി ഗ്രൂപ്പിന്റെയും അമിതസ്വാധീനം, കാന്തപുരത്തിന്റേയും ജമാഅത്തെ ഇസ്‌ലാമിയുടെയും എതിര്‍പ്പ്- ഇവയൊക്കെ ലീഗ് നേതൃത്വത്തിന് കീറാമുട്ടികളാണ്.ലീഗുവിരുദ്ധശക്തികളെ ഏകോപിപ്പിക്കാന്‍ കഴിഞ്ഞതാണ് സിപിഎമ്മിന്റെ വിജയം. ജമാഅത്തെ ഇസ്‌ലാമിയുടെയോ പിഡിപിയുടെയോ പിന്തുണ സ്വീകരിക്കുന്നതില്‍ സൈദ്ധാന്തികമോ ആദര്‍ശപരമോ ആയ യാതൊരു വൈരുദ്ധ്യവും മാര്‍ക്‌സിസ്റ്റു പാര്‍ട്ടി കാണുന്നില്ല. യൂണിയന്‍ ലീഗ് വര്‍ഗീയം, നാഷണല്‍ ലീഗ് ദേശീയം എന്ന മട്ടില്‍ പരമസരളമാണ് അവരുടെ യുക്തിബോധം. മാര്‍ക്‌സിസ്റ്റ് ആചാര്യന്‍ മഅദനിയെ മഹാത്മാഗാന്ധിയോടുപമിച്ചതും ഓര്‍ക്കുക.കേരളത്തിലെ മുസ്‌ലിം രാഷ്‌ട്രീയത്തിന്റെ നെടുനായകത്വം ഇപ്പോഴും മുസ്‌ലിംലീഗിനാണ്. നാഷണല്‍ ലീഗോ പിഡിപിയോ യൂണിയന്‍ ലീഗിന് ബദലല്ല. എന്‍ഡിഎഫിന്റെയോ ജമാഅത്തെ ഇസ്‌ലാമിയുടെയോ രാഷ്‌ട്രീയ രൂപങ്ങള്‍ക്കും ആസ്ഥാനം പിടിച്ചെടുക്കാനാവില്ല.ദേശീയ രാഷ്‌ട്രീയത്തില്‍ കോണ്‍ഗ്രസിനുള്ള സ്ഥാനമാണ് സംസ്ഥാനരാഷ്‌ട്രീയത്തില്‍ മുസ്‌ലിംലീഗിനുള്ളത്. കോണ്‍ഗ്രസ് ദുര്‍ബലമായപ്പോള്‍ ബിജെപി ശക്തിപ്പെട്ടു. മുസ്‌ലിംലീഗ് ദുര്‍ബലമാകുമ്പോള്‍ തീവ്രവാദവും ശക്തിപ്പെടും. മിതവാദ സമീപനം വച്ചുപുലര്‍ത്തുന്ന, ഭരണഘടനയോടും നിയമവാഴ്‌ചയോടും കൂറുപുലര്‍ത്തുന്ന ഒരു സാമുദായിക പാര്‍ട്ടി എന്ന നിലയ്‌ക്ക് മുസ്‌ലിംലീഗിനു പ്രസക്തിയും പ്രാധാന്യവുമുണ്ട്. മുസ്‌ലിംലീഗ് നിലനില്‍ക്കേണ്ടത് മുസ്‌ലിംകളുടെ ആവശ്യമാണ്. അമുസ്‌ലിംകളെയും ആവശ്യമാണ്.തെറ്റുതിരുത്തി മുന്നോട്ടു പോകാന്‍, സമുദായത്തിനായി പുനരര്‍പ്പണം ചെയ്യാന്‍ മുസ്‌ലിംലീഗ് സന്നദ്ധമാകണം. സ്ഥാപിത താല്‍പര്യത്തിനുപരി സമുദായ താല്‍പര്യത്തിനു മുന്‍തൂക്കം നല്‍കാന്‍ നേതൃത്വം തയ്യാറെടുക്കണം. തീവ്രവാദത്തില്‍ നിന്നും ഫാസിസത്തില്‍ നിന്നും സമുദായത്തെ രക്ഷിക്കാന്‍ മതപണ്ഡിതന്മാരും സഹകരിക്കണം (പ്രമുഖ മാധ്യമ വിദഗ്‌ദനാണ് ജയശങ്കര്‍)
2009, ജനുവരി 14, ബുധനാഴ്‌ച
ഒരു മോഡേണ്‍ കവിത
ഗാസ്സയും മകനും
അവള്‍ എന്നോടു പറഞ്ഞു ,
ഇന്നു ഒരു സംഭവമുണ്ടായി.
നിങ്ങള്‍ അയക്കുന്ന പുസ്തകമുണ്ടലോ!
അതു മകന്‍ ജനലിലൂടെ പുറത്തെറിഞ്ഞു.
എന്തിനാ എറിഞതു എന്നുഞാന്‍ ചോദിച്ചു?
അപ്പോള്‍ അവന്‍ പറയുകയാ,
ആ പുസ്തകത്തിലെ ചട്ടയില്‍ മുഴുവന്‍
കുട്ടികള്‍ മരിച്ചുകിടകുന്നു.
ഇനി പോസ്റ്റ്മാനോട് ഇതു കാണിച്ചു
തരരുത് എന്നു പറയണം.
ഞാന്‍ മകനോട് പറ്ഞ്ഞു,
ഇതു ഗസ്സായിലെ കുട്ടികളാണ്‍,
അവരെ ഇസ്രയില്‍ കൊന്നതാണ്‍,
അവര്‍ സ്വര്‍ഗത്തിലാണെന്നും
അവന്‍ ചോദിച്ചു .എന്തിനാ കൊന്നതു
അവര്‍ക്കും വലുതാകേണ്ടേ?
മോനെ അതിനു ഇസ്രയില്‍ സമ്മതിക്കണ്ടേ
അപ്പോ ഉപ്പക്കു ഒന്നു പറഞ്ഞുകൂടെ?
അവര്‍ വലിയവരാ ഉപ്പപറയുന്ന്തു കേള്‍ക്കില്ലാ
അപ്പോള്‍ അവന്‍ പറഞ്ഞ മറുപടി
അറബ് നേതാക്കള്‍ക്കു മുന്നില്‍ വക്കുന്നു
എന്നല്‍ മാമനെയും കാക്കുനെയും
മൂത്താപ്പാനെയും കൂട്ടിപോയാല്‍
അവന്‍ കേള്‍ക്കും
അവള്‍ എന്നോടു പറഞ്ഞു ,
ഇന്നു ഒരു സംഭവമുണ്ടായി.
നിങ്ങള്‍ അയക്കുന്ന പുസ്തകമുണ്ടലോ!
അതു മകന്‍ ജനലിലൂടെ പുറത്തെറിഞ്ഞു.
എന്തിനാ എറിഞതു എന്നുഞാന്‍ ചോദിച്ചു?
അപ്പോള്‍ അവന്‍ പറയുകയാ,
ആ പുസ്തകത്തിലെ ചട്ടയില്‍ മുഴുവന്‍
കുട്ടികള്‍ മരിച്ചുകിടകുന്നു.
ഇനി പോസ്റ്റ്മാനോട് ഇതു കാണിച്ചു
തരരുത് എന്നു പറയണം.
ഞാന്‍ മകനോട് പറ്ഞ്ഞു,
ഇതു ഗസ്സായിലെ കുട്ടികളാണ്‍,
അവരെ ഇസ്രയില്‍ കൊന്നതാണ്‍,
അവര്‍ സ്വര്‍ഗത്തിലാണെന്നും
അവന്‍ ചോദിച്ചു .എന്തിനാ കൊന്നതു
അവര്‍ക്കും വലുതാകേണ്ടേ?
മോനെ അതിനു ഇസ്രയില്‍ സമ്മതിക്കണ്ടേ
അപ്പോ ഉപ്പക്കു ഒന്നു പറഞ്ഞുകൂടെ?
അവര്‍ വലിയവരാ ഉപ്പപറയുന്ന്തു കേള്‍ക്കില്ലാ
അപ്പോള്‍ അവന്‍ പറഞ്ഞ മറുപടി
അറബ് നേതാക്കള്‍ക്കു മുന്നില്‍ വക്കുന്നു
എന്നല്‍ മാമനെയും കാക്കുനെയും
മൂത്താപ്പാനെയും കൂട്ടിപോയാല്‍
അവന്‍ കേള്‍ക്കും
2009, ജനുവരി 13, ചൊവ്വാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)